29 January, 2019 01:37:21 PM


തിരുവനന്തപുരത്ത് ഒമ്പത്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍



നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ 9 കാരിയെ പീ‌ഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറൂര്‍ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. പെരുങ്കടവിള ഗവ. ആശുപത്രിയില്‍ മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെയാണ് മദ്യലഹരിയില്‍ അവിടെയെത്തിയ വിജയകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ആശുപത്രി പരിസരത്തുണ്ടായിരുന്നവരും അമ്മയും ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി മാരായമുട്ടം പൊലീസിന് കൈമാറി. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K