14 March, 2016 11:37:32 AM


പ്രമുഖ തമിഴ് സിനിമ സീരിയല്‍ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്ത നിലയില്‍



ചെന്നൈ: പ്രമുഖ തമിഴ്‌ സിനിമ സീരിയല്‍ താരം എസ്‌ സായി പ്രശാന്തിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ്‌ ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിഷം കഴിച്ചാണ്‌ മരണമെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. മാനസിക സമ്മര്‍ദമാവാം മരണ  കാരണമെന്നാണ്‌ വിവരം

ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന്‌ മാസം മുന്‍പാണ്‌ സായി രണ്ടാമത്‌ വിവാഹം കഴിച്ചത്‌. അമ്മ ലളിത, തമിഴ്‌നാട്‌ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയും സെന്‍സര്‍ ബോര്‍ഡംഗവുമായിരുന്നു. 

നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം സായി അവതരിപ്പിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K