28 January, 2019 10:36:48 AM


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍



ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ രക്തം വാര്‍ന്ന് എസ്‌ഐയും യുവാവും മരിച്ചു. രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപം ബൈക്ക് മറിഞ്ഞാണ് ജോസഫിന് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ അര മണിക്കൂറോളം സഹായം ലഭിക്കാതെ റോഡില്‍ കിടന്നാണ് എസ്‌ഐ മരണമടഞ്ഞത്. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55) ആണ് മരിച്ചത്.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനില്‍ റിസോര്‍ട്ട് ഷെഫായ സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ 10 മിനിറ്റിലേറെ റോഡില്‍ കിടന്ന ശേഷമാണ് മരണപ്പെട്ടത്.  ആലപ്പുഴ വഴിച്ചേരി സെന്‍റ് ജോസഫ്സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ ശ്യാം ഷാജി (21) ആണ് നടുറോഡില്‍ ചോരവാര്‍ന്ന് മരണമടഞ്ഞത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K