26 January, 2019 05:41:44 PM


റിപ്പബ്ലിക് ദിന പ്രസംഗം മന്ത്രിക്ക് വായിക്കാനായില്ല; കളക്ടറെ കൊണ്ട് വായിപ്പിച്ച് തടി തപ്പി



ഭോപ്പാല്‍: റിപ്പബ്ലിക് ദിനത്തില്‍ പ്രസംഗം നോക്കി വായിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി പ്രസംഗം കളക്ടര്‍ക്ക് കൈമാറി. മന്ത്രി ഇമാര്‍തി ദേവിയാണ് പ്രസംഗം വായിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് കൈമാറിയത്.

പ്രസംഗത്തിന്‍റെ ആദ്യ ഭാഗം വളരെ ബുദ്ധിമുട്ടിയാണ് ഇമാര്‍തി ദേവി വായിച്ചത്. ശേഷം ബാക്കി കളക്ടര്‍ വായിക്കും എന്ന് എന്ന് പ്രസംഗം കൈമാറുകയും സീറ്റില്‍ പോയി ഇരിക്കുകയുമായിരുന്നു.

മന്ത്രിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ വൈറലായതോടെ ഇതില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് രണ്ടു ദിവസമായി അസുഖമാണെന്നും അതിനാലാണ്  വായിക്കാന്‍ സാധിക്കാത്തത് എന്നുമാണ് ഇമാര്‍തി ദേവി പറഞ്ഞത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K