26 January, 2019 12:05:50 PM


സ്വര്‍ണവില റെക്കോര്‍ഡിട്ടു; ഗ്രാമിന് 3050 ഉം പവന് 24400 ഉം രൂപയിലെത്തി



കൊച്ചി: സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഗ്രാമിന് 3050 രൂപയും പവന് 24400 രൂപയുമായി. ഗ്രാമിന് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് 3030 രൂപയായിരുന്നു. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ കുതിച്ചു കയറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K