25 January, 2019 04:52:28 PM


സംവിധായകൻ പ്രിയാനന്ദനെ ആക്രമിച്ച സംഭവം; പ്രതി പിടിയില്‍



തൃ​ശൂ​ര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​നെ ആ​ക്ര​മി​ക്കുകയും ചാണകവെള്ളം ഒഴിക്കുകയും ചെയ്ത കേ​സി​ല്‍ പ്ര​തി പി​ടി​യി​ലായി. വ​ല്ല​ച്ചി​റ സ്വ​ദേ​ശി സ​രോ​വ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​യി​ലാ​യ​ത്. 

ഇന്ന് രാ​വി​ലെ തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ​യി​ലെ വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. പ്രി​യ​ന​ന്ദ​​നു​മേ​ല്‍ ചാ​ണ​ക​വെ​ള്ളം ഒ​ഴി​ച്ച ശേ​ഷം മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ്ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രി​യ​ന​ന്ദ​ന്‍ ചി​കി​ത്സ തേ​ടി. 

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്രി​യ​ന​ന്ദ​​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ പ്രി​യ​ന​ന്ദ​​ന്‍ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചി​രു​ന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K