25 January, 2019 02:37:35 PM


ജ്ഞാനപീഠപുരസ്‌കാര ജേതാവും പ്രശസ്ത ഹിന്ദി സാഹിത്യകാരിയുമായ കൃഷ്ണ സോബ്തി അന്തരിച്ചു



ന്യൂഡല്‍ഹി: ജ്ഞാനപീഠപുരസ്‌കാര ജേതാവും പ്രശസ്ത ഹിന്ദി സാഹിത്യകാരിയുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 


കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മനന്‍ കി മാന്‍, ഗുജറാത്ത് പാകിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍,ദര്‍വാരി, മിത്രമസാനി,സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.


ഹിന്ദി അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ശിരോമണി പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായെങ്കിലും തിരസ്‌കരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K