24 January, 2019 06:04:13 PM


കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതി ദില്ലി വിമാനത്താവളത്തില്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതിയായ മുഹമ്മദ് അഷറിനെ സൗദി അറേബ്യയില്‍ നിന്ന് തിരിച്ചു വരും വഴി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2006 മാര്‍ച്ച്‌ മൂന്നിന്ന് കോഴിക്കോട് കെ.എസ്.ആര്‍. ടി. സി ബസ്റ്റാന്‍റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്‍റിനു സമീപവും സ്ഫോടനങ്ങള്‍ നടന്ന കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് മുഹമ്മദ് അസര്‍.


ദീര്‍ഘനാളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2009ല്‍ എന്‍ഐഎ ഏറ്റെടുത്ത കേസില്‍ പ്രതികളായ തടിയന്‍റവിട നസീറിനും ഷഫാസിനും കോടതി 2011ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇക്കാലമത്രയും ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ് അസര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K