24 January, 2019 05:25:32 PM


നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് വനിതാ ജ‍ഡ്ജിയെ ലഭ്യമാക്കണമെന്ന് ഹൈക്കോടതി



കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K