24 January, 2019 11:33:46 AM


തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍; ആവശ്യം തളളി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍



ന്യൂ​ഡ​ല്‍​ഹി: ബാ​ല​റ്റ് പേ​പ്പ​ര്‍ യു​ഗ​ത്തി​ലേ​ക്ക് ഇ​നി  മ​ട​ക്ക​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ന്നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ.  വരുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​വി​എ​മ്മി​ല്‍ അ​ട്ടി​മ​റി ആ​രോ​പി​ച്ച്‌ സ​യ്ദ് ഷൂ​ജ എ​ന്ന സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 


ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ക്ര​മ​ക്കേ​ട് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ണെ​ന്നും സു​നി​ല്‍ അ​റോ​റ വി​ശ​ദ​മാ​ക്കി. ഇ​വി​എ​മ്മി​നെ​തി​രേ ബി​എ​സ്പി, എ​സ്പി തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K