23 January, 2019 11:17:54 AM


കാണക്കാരി- അതിരമ്പുഴ റെയില്‍വേ ഗെയിറ്റ് 28, 29, 30 തീയതികളില്‍ അടച്ചിടും



കോട്ടയം: കാണക്കാരി- അതിരമ്പുഴ റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് ദിവസം അടച്ചിടും. ഈ മാസം 28, 29, 30 തീയതികളിലാണ് അടച്ചിടുക. 24 മുതല്‍ ഗെയിറ്റ് അടച്ചിടാനായിരുന്നു റെയില്‍വേയുടെ തീരുമാനം. എന്നാല്‍ അതിരമ്പുഴ പളളി പെരുന്നാളിനോടനുബന്ധിച്ച് തീയതി മാറ്റുകയായിരുന്നു.

നമ്പ്യാര്‍കുളം റോഡിലുളള മേനോന്‍ ഗെയിറ്റ് ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K