23 January, 2019 10:41:30 AM


മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് പുന്നല ശ്രീകുമാര്‍



തിരുവനന്തപുരം: മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് നവോത്ഥാന  സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ എതിരാളികള്‍ക്ക് കരുത്ത് നല്‍കുമെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു.


വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ശബരിമല വിവാദം  ബിജെപിക്ക് നേട്ടമാവില്ലെന്നും നേട്ടം എല്‍ഡിഎഫിനായിരിക്കുമെന്നും പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K