22 January, 2019 03:31:21 PM


കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; വണ്‍സ്റ്റോപ്പ് സെന്‍റര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി



പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് വനിതകള്‍ക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നല്‍കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്‍ററിലേക്ക് കനകദുര്‍ഗ്ഗയെ മാറ്റുകയായിരുന്നു. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


തിങ്കളാഴ്ച രാത്രിയില്‍ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നത് ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍ത്തിരുന്നു. രാത്രി ഏഴോടെ ഇവരെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിഐ ടി.എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ കൃഷ്ണനുണ്ണിയും കനകദുര്‍ഗയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K