22 January, 2019 02:26:31 PM


ശബരിമല റിവ്യൂ ഹര്‍ജി; തീയതി തീരുമാനിച്ചില്ലെന്ന് സുപ്രീം കോടതി



ദില്ലി: ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജനുവരി 22 ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹർജികൾ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം . ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ അവധി. അതിനിടെ ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു 



Share this News Now:
  • Google+
Like(s): 123