21 January, 2019 02:44:54 PM


നാഗമ്പടം ചെമ്പരത്തി മൂട്ടിൽ സ്കൂട്ടറിൽ ലോറി തട്ടി യുവതി മരിച്ചു



കോട്ടയം: നാഗമ്പടം ചെമ്പരത്തി മൂട്ടിൽ സ്കൂട്ടറിൽ ലോറി തട്ടി യുവതി മരിച്ചു. കറിക്കാട്ടൂർ കല്ലൂക്കടപ്പിൽ ജയകുമാറിന്‍റെ ഭാര്യ മിനിയാണ് മരിച്ചത്. എം ആർ എഫിലേയ്ക്ക് ലോഡുമായി പോയ ലോറിയാണ് സ്കൂട്ടറിൽ തട്ടിയത്. യുവതിയുടെ ഭർത്താവും, 2 മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിമല കറിക്കാട്ടൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ലോറി മിനിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്‍റെ കണ്ണാടി ലോറിയിലുരഞ്ഞ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മിനിയുടെ ഭർത്താവ് ജയകുമാർ, മക്കളായ ശാമുവേൽ (12), സാംസൺ (9) എന്നിവരാണ് രക്ഷപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K