28 December, 2015 04:39:46 PM


അല്‍മദാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ നിര്‍ധനരായ 7 യുവതികള്‍ക്ക് 5 പവനും 50000 രൂപയും നല്‍കി വിവാഹം നടത്തി

ചെറുവത്തൂര്‍: അല്‍മദാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ പയ്യങ്കി ഒരുക്കിയ ദുല്‍ഹന്‍ -2015 വേദിയില്‍ നിര്‍ധനരായ ഏഴ് യുവതികള്‍ക്ക് മംഗല്യം. മണവാട്ടികള്‍ക്ക് 5 പവനും 50000 രൂപയും അല്‍മദാര്‍ സമ്മാനമായി നല്‍കി. വിവാഹത്തിന് നേതൃത്വം നല്‍കിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ്. 

അടുത്ത വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് 20 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുമെന്നും 25 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള എല്ലാവിധ സഹായവും നല്‍കുമെന്നും അല്‍മദാര്‍ പ്രസിഡന്‍റ് ടികെസി മുഹമ്മദലി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K