19 January, 2019 04:49:04 PM


അയര്‍ക്കുന്നത്ത് പതിനഞ്ച്കാരിയെ പെണ്‍കുട്ടിയെ കാമുകന്‍ കൊന്ന് കുഴിച്ചിട്ടു



കോട്ടയം: അയര്‍ക്കുന്നത്ത് മൂന്ന് ദിവസമായി കാണാതായ 15 വയസ്സ് കാരിയുടെ മൃതദേഹം കൊന്നു കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ അജേഷിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് നിഗമനം. 

പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോളാണ് സംഭവം അറിയുന്നത്. അജേഷ് ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കുഴിച്ചിട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K