18 January, 2019 03:30:06 PM


നിലമ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്; 80 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി



നിലമ്പൂര്‍: വിദേശത്ത് നിന്നും ഇലക്‌ട്രോണിക് ഉപരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്തി കൊണ്ടുവന്ന 80 ലക്ഷം രൂപ വില വരുന്ന 2.316 ഗ്രാം സ്വര്‍ണ്ണം നിലമ്പൂരില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടി. ഡിവൈഎസ്‌പി എം പി മോഹനചന്ദ്രന്‍, സിഐ കെ എം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണാര്‍ക്കാട് സ്വദേശി നെല്ലിക്കാവട്ടയില്‍ മുജീബ് (42) പട്ടാമ്പി വിളയൂര്‍ സ്വദേശി മൂളാക്കല്‍ വിനീഷ്(26) എന്നിവരെ വ്യാഴാഴ്ച രാത്രി നിലമ്പൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച്‌ പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K