18 January, 2019 12:47:30 PM


51 യുവതികൾ മല കയറിയെന്ന് സര്‍ക്കാര്‍; ബി​ന്ദു​വി​നും ക​ന​ക ദു​ര്‍​ഗ​യ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി



ന്യൂ​ഡ​ല്‍​ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്.

കൂടാതെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വ​തി​ക​ളാ​യ ബി​ന്ദു​വി​നും ക​ന​ക ദു​ര്‍​ഗ​യ്ക്കും അവര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ധ​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും മു​ഴു​വ​ന്‍​സ​മ​യ സു​ര​ക്ഷ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ന​ക ദു​ര്‍​ഗ​യും ബി​ന്ദു​വും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ബി​ന്ദു​വി​നും ക​ന​ക ദു​ര്‍​ഗ​യ്ക്കും ഉ​ള്‍​പ്പെ​ടെ 51 യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കു​ള്ള സു​ര​ക്ഷ തു​ട​രാ​നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച അ​ട​യ്ക്കു​ന്ന​തി​നാ​ല്‍ ഈ ​ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ മാ​ത്യു നെ​ടും​പാ​റ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K