18 January, 2019 11:54:12 AM


രാമമംഗലത്ത് അമ്മയ്ക്കും മക്കള്‍ക്കും ആസിഡ് ആക്രമണം; ഭര്‍ത്താവ് പോലീസ് പിടിയില്‍



പിറവം: രാമമംഗലത്ത് ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ സ്മിതയുടെ ഭര്‍ത്താവ് പിടിയിലായി. റെനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന മുട്ടമലയില്‍ സ്മിത (40), മക്കളായ നെവിന്‍ (14), സ്മിജ (13), സിമ്‌ന (12), സിമ്‌നു (നാല്) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമെന്ന് സ്മിത പറഞ്ഞു.


ഈ സംഭവത്തിനു മുന്‍പ് ബുധനാഴ്ച പകല്‍ സമയത്ത് വീട്ടിലെ കിടക്ക ആരോ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് മക്കളോടൊപ്പം നിലത്ത് പായ വിരിച്ചാണ് രാത്രിയില്‍ കിടന്നുറങ്ങിയത്.


ഒരു കുട്ടിക്ക് സാരമായി പൊള്ളലേല്‍ക്കുകയും സിമ്‌നയുടെ മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K