16 January, 2019 10:14:36 AM


ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി



തിരുവനന്തപുരം/ പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികള്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. 

ശബരിമല ദര്‍ശനത്തിനായി വൃതം പിടിച്ച്‌ എത്തിയ രണ്ട് യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞ നടപടി പ്രാകൃതമാണ്.  പ്രകോപനപരമായതൊന്നും ശബരിമലയില്‍ സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല എന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K