15 January, 2019 06:11:02 PM


ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികം നാളെ മുതല്‍ 20 വരെ വൈക്കത്ത്



കോട്ടയം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിന്‍റെ ജില്ലാതല പരിപാടികള്‍ നാളെ (ജനുവരി 17) മുതല്‍ 20 വരെ വൈക്കത്ത് വിപുലമായി ആചരിക്കും. രക്തസാക്ഷ്യം എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച ഉദ്ഘാടന സമ്മേളനം നാളെ (ജനുവരി 17) വൈകിട്ട് 5.15ന് ബോട്ടുജെട്ടി മൈതാനത്ത് പട്ടികജാതി- പട്ടികവര്‍ഗക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സാംസ്‌ക്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി ആമുഖ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ആശ ഉണ്ണിത്താന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പത്മ ചന്ദ്രന്‍, വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് വി.വി. സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ്, വൈക്കം തഹസില്‍ദാര്‍ പി.ജി രാജേന്ദ്രബാബു എന്നിവര്‍ ആശംസ അര്‍പ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് നന്ദിയും പറയും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി നിര്‍വഹിക്കും. വൈകിട്ട് നാലുമണിക്ക് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ നിന്നും വൈക്കം സത്യാഗ്രഹസ്മാരകത്തിലേക്കുള്ള വിളംബരജാഥയ്ക്കും ഗാന്ധി പ്രതിമയിലെ പുഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് ഉദ്ഘാടന സമ്മേളനം  നടക്കുക.

ജനുവരി 18ന് രാവിലെ 10 മണിക്ക് ആശ്രമം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമത്സരങ്ങള്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. വൈക്കം എ.ഇ.ഓ പ്രീതാ രാമചന്ദ്രന്‍ .കെ അദ്ധ്യക്ഷത വഹിക്കും. ഡോ. പള്ളിപ്പുറം മുരളി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത കെ.ആര്‍, പി.ജി ഗോപി, സാബു പി. മണലൊടി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് സാഹിത്യ സമ്മേളനം ഡോ. സുനില്‍.പി.ഇളയിടം ഉദ്ഘാടനം ചെയ്യും. പി.കെ ഗോപി അദ്ധ്യക്ഷത വഹിക്കും. കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും. 

ജനുവരി 19 ന് രണ്ടിന് ഇണ്ടംതുരുത്തി മനയില്‍ (സി.കെ വിശ്വനാഥന്‍ സ്മാരക ഹാള്‍) നടക്കുന്ന നവോത്ഥാന സദസ് പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്യും. അഡ്വ. പി.കെ ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.ആര്‍.യശോധരന്‍ , എ.പി അഹമ്മദ്, ഡോ. എന്‍.ആര്‍ മധു, സണ്ണി എം കപിക്കാട്, പി.കെ മേദിനി, അനീസ് ബഷീര്‍. പി.ജി ഷാജിമോന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ടി.എന്‍ രമേശന്‍ സ്വാഗതവും ഡി. രഞ്ജിത്ത്കുമാര്‍ നന്ദിയും പറയും. വൈകിട്ട് 5.30 ന് ബോട്ടുജെട്ടിമൈതാനത്ത് നടക്കുന്ന ഗാന്ധിസ്മൃതി സന്ധ്യ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.ടി തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജെ. രഘു, ഹരികുമാര്‍ ചങ്ങമ്പുഴ, പ്രൊഫ. ബി.ഇന്ദു എന്നിവര്‍ ആശംസ അര്‍പ്പിക്കും. പി. ശശിധരന്‍ സ്വാഗതവും എന്‍. അനില്‍ ബിശ്വാസ് നന്ദിയും പറയും. 

സമാപന സമ്മേളനം ബോട്ടുജെട്ടി മൈതാനത്ത് വൈകിട്ട് 5ന്  തുറമുഖ -പുരാരേഖ - പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം എല്‍ എ സി.കെ ആശ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈക്കം വിശ്വന്‍, ബിനോയ് വിശ്വം  എം.പി, എം എല്‍ എ മാരായ കെ.സി ജോസഫ്, അഡ്വ.എ.എം ആരിഫ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജാ സൂസന്‍ ജോര്‍ജ്, അഡ്വ.പി.കെ ഹരികുമാര്‍, മുന്‍ എംഎല്‍എ കെ.അജിത്ത്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. ഡോ.പ്രഭാകരന്‍ പഴശ്ശി സ്വാഗതവും കെ.കെ ശശികുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് വൈകിട്ട് 7.30 മുതല്‍ വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ സംഗീത നിശ ഉണ്ടായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K