15 January, 2019 04:26:17 PM


പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; കൊല്ലം ബൈപ്പാസ് ഉദ്ഘാടനം 5 മണിക്ക്



കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്നിക്കല്‍ ഏരിയയിൽ വിമാനമിറങ്ങി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കൊല്ലത്തെത്തും. ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേരായിരിക്കും വേദിയിലുളളത്. ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

വൈകിട്ട് അഞ്ചരയ്ക്ക് കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ മോദി പങ്കെടുക്കും. പിന്നീട് തിരുവനന്തപുരത്തെത്തുന്ന മോദി ഏഴേകാലിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K