14 January, 2019 11:36:36 AM


ആലപ്പാട് ഖനനം നിർത്തില്ല; പരിസ്ഥിതി പ്രശ്നത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല - മന്ത്രി ജയരാജന്‍



മലപ്പുറം: ആലപ്പാട്ടെ ഖനനം നിർത്തില്ലെന്നും സർക്കാരിന് ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും പരാതിയൊന്നും  ലഭിച്ചിട്ടില്ലെന്നും സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജൻ.  കരിമണല്‍  പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംഭരമാക്കി മാറ്റാമെന്നും ആലപ്പാട് വിഷയത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.


ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോൾ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞതെന്നും സമരം എന്തിനാണ് എന്ന് അറിയില്ലെന്നും സമരത്തിന്‍റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഖനനമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് ഖനനം നിർത്തിയാൽ തൊഴിൽ നഷ്ടപ്പെടുമെന്നും മന്ത്രി കുറ്റപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K