14 January, 2019 09:37:37 AM


അഗസ്ത്യാർകൂടയാത്ര: സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്



തിരുവനന്തപുരം: അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം കുറിച്ചതിനു പിന്നാലെ സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഗസ്ത്യാര്‍ ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യ‍ജ്ഞം തുടങ്ങി.

അഗസ്ത്യാർകൂട യാത്ര ഇന്ന് മുതൽ മാർച്ച് ഒന്ന് വരെ നടക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്കും യാത്രക്ക് അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കുകയും  ഓൺലൈൻ വഴി 100ൽ അധികം സ്ത്രീകള്‍ പാസ്സ് എടുക്കുകയും ചെയ്തിട്ടുണ്ട്. 

കാണി വിഭാഗത്തിന് വനിതകൾ കയറുന്നതിൽ  എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ ആരെയും തടയില്ല. ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത പ്രതിരോധവക്താവ് ധന്യ സനലാണ്. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K