13 January, 2019 08:00:57 PM


വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു



വൈക്കം : വടയാര്‍ പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. അക്കരപ്പാടം കോണിപറമ്പില്‍ സലിമോന്‍റെ മകന്‍ അരുണ്‍ (26), വല്ലകം വഴുതകാട്ടില്‍ ശ്രീശ്യാം (24 ) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പകല്‍ 2.30 മണിയോടെ ആയിരുന്നു അപകടം. കീഴൂര്‍ ക്ഷേത്രത്തില്‍ ആനയെ ഇറക്കിയ ശേഷം വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കും പാലത്തില്‍ വെച്ച് തമ്മിലിടിക്കുകയായിരുന്നു. അരുണും ശ്രീശ്യാമു സംഭവസ്ഥലത്ത് തന്നെ മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K