13 January, 2019 01:19:26 AM


ഈരാറ്റുപേട്ടയിൽ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് പതിനഞ്ച്കാരന്‍ മരിച്ചു



ഈരാറ്റുപേട്ട: ബസ്സിനെ മറികടക്കുന്നതിനിടയില്‍  സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് 15 കാരന്‍ വിദ്യാർത്ഥി ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ പാറയില്‍ രഘുവിന്റെ മകന്‍ അക്ഷയ് രഘുനാഥ് (15) ആണ് മരിച്ചത്.  


ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ റൂട്ടില്‍ കരിയിലക്കാനത്ത് വച്ച് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടം. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടക്കുമ്പോൾ അമിത വേഗതയില്‍ എതിരെ വന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ വാൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അക്ഷയ് അര മണിക്കൂറിലധികം ചോരവാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന ശേഷമാണ്  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയല്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.


മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടു വളപ്പില്‍. മാതാവ് ജയരഘുനാഥ് മറ്റക്കാട് ഊട്ടുപുരക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍ അശ്വതി, അശ്വിന്‍. അക്ഷയ്  പ്ലാശനാല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K