12 January, 2019 02:54:40 PM


ശശികുമാര വർമ്മ കള്ളന്‍; തന്ത്രി കടിച്ചു തൂങ്ങുന്നത് സാമ്പത്തിക താത്പര്യം കൊണ്ട് - മന്ത്രി ജി സുധാകരൻ



തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരെയും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്ന് വിമര്‍ശിച്ച മന്ത്രി ശശികുമാര വർമ്മ കള്ളനാണെന്നും സൂചിപ്പിച്ചു.

മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചത്. പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളിൽ ഇടപെടാനോ ശശികുമാര വർമ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. പഴയ എസ്‌എഫ്ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്‍റേതെന്നും ജി സുധാകരൻ വിമര്‍ശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K