Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

08 January, 2019 11:10:03 AM


കുടുംബവിസയിൽനിന്ന്​ തൊഴിൽവിസയിലേക്കുള്ള​ മാറ്റം നിർത്തിവെക്കാൻ കുവൈത്ത് ഒരുങ്ങുന്നുകുവൈറ്റ് സിറ്റി: കുടുംബവിസയിൽനിന്ന്​ തൊഴിൽവിസയിലേക്ക്​ മാറ്റം അനുവദിക്കുന്നത്​ നിർത്തിവെക്കാൻ കുവൈത്ത് ഒരുങ്ങുന്നു. മാൻപവർ അതോറിറ്റി ഇതിനായുള്ള നടപടി ആരംഭിച്ചു. അധികൃതരെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ആണ് വാർത്ത പുറത്ത് വിട്ടത്. വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈത്തിന്റെ പുതിയ നീക്കം. അവിദഗ്ദ തൊഴിലാളികളുടെ എണ്ണം കൂടുന്നത് തടയാൻ കൂടിയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.


കുടുംബ വിസയിൽനിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽവിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സർവിസ് ഉൾപ്പെടെ ലൈസൻസില്ലാതെ വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി നിലവിൽ ആക്ഷേപമുണ്ട്. ജനസംഖ്യ സന്തുലനം സാധ്യമാക്കുന്ന തരത്തിൽ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ  കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ അടുത്തുതന്നെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്​. വിസ കച്ചവടക്കാരുടെയും  ഊഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക്​ വിസ മാറ്റം വിലക്കുന്നതും പരിഗണനയിലുണ്ട്.Share this News Now:
  • Google+
Like(s): 29