07 January, 2019 05:15:41 PM


കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ ഒരു കോടിയുടെ സ്വര്‍ണ്ണം വണ്ടിയടക്കം തട്ടിയെടുത്തു; സംഭവം പാലക്കാട് വെച്ച്



പാലക്കാട്: തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം വാഹനമടക്കം തട്ടിയെടുത്ത് അജ്ഞാത സംഘം. പാലക്കാട് വാഹനം വളഞ്ഞ സംഘം ഡ്രൈവറെ പുറത്തിറക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാവിലെ 11.30 മണിയോടെ വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം ചാവടിയില്‍ വച്ച് വാഹനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് പേരെ വലിച്ചിറക്കിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും പോലീസ് പരിശോധിച്ചു വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K