07 January, 2019 11:28:59 AM


ഹരിപ്പാട് ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു




ഹരിപ്പാട് : ദേശീയ പാതയില്‍ കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം. കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ വരപ്രസാദിനെ ഫയര്‍ഫോഴ്‌സെത്തി, പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K