04 January, 2019 07:24:22 PM


ലോക്സഭ തിരഞ്ഞെടുപ്പ് 2019: അന്തിമ വോട്ടര്‍ പട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കും




ദില്ലി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാനും ഇല്ലെങ്കില്‍ ചേര്‍ക്കാനും മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനും സമ്മതിദായകരെ ബോധവല്‍ക്കരിക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രചാരണം ആരംഭിക്കും. പേരു ചേര്‍ക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്. പട്ടികയില്‍ പേര് ഉണ്ടോ എന്ന് ഓണ്‍ലൈനായും പരിശോധിക്കാം.



തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ മാത്രം വോട്ടു ചെയ്യാനാവില്ല. പട്ടികയില്‍ പേരുണ്ടാവണമെന്നതും നിര്‍ബന്ധമാണ്‌. അടുത്ത കാലത്ത് മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക വലിയ വിവാദമായിരുന്നു.ആയിരക്കണക്കിനാളുകളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ ഇല്ലാതെ പോയത് ഈ പരാതി ഒഴിവാക്കാനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.



കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 68 ലക്ഷം വ്യാജ വോട്ടര്‍മാര്‍ പട്ടികയിലുണ്ടെന്നും അവരെ ബിജെപി ചേര്‍ത്തതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, തെലങ്കാനയില്‍ പല വോട്ടര്‍മാരും പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കംചെയ്യപ്പെട്ടതായി പരാതിപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K