04 January, 2019 04:40:09 AM


ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് അഭ്യൂഹം; ഇല്ലെന്ന് ഭര്‍ത്താവ്



ശബരിമല: ശബരിമല ദര്‍ശനത്തിനായി രാത്രിയിൽ യുവതി മല കയറിയെന്ന് അഭ്യൂഹം. ഇതോടെ ശബരിമലയിൽ പലയിടത്തായി പ്രതിഷേധക്കാർ സംഘടിച്ചു. രാത്രി ഒൻപതരയോടെ മലകയറിയ ശ്രീലങ്കൻ യുവതി ശശികല (47) സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നും അഭ്യൂഹം പരക്കുന്നുണ്ട്. എന്നാൽ സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവർ ദർശനം നടത്തിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശരവണമാരൻ പറഞ്ഞു. 


ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ ക്യാമറകളുമായി മാധ്യമപ്രവര്‍ത്തകരെ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. ഭാര്യയെ കാണാതായെന്ന പരാതിയുമായി രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തിയിരുന്നു. ഒരു മണിയോടെ ഇയാളെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് സന്നിധാനത്തിന്‍റെ പല ഭാഗത്തും പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K