03 January, 2019 02:36:31 PM


ബസിനുള്ളില്‍ യുവതികള്‍; ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസിനു നേരെ നിലക്കലില്‍ ആക്രമണം



നിലയ്ക്കല്‍: ശബരിമല ദര്‍ശനം നടത്തുന്നതിനായി എത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിനു നേരെ നിലക്കലില്‍ ആക്രമണം. ബസിന്റെ ചില്ലുകള്‍ നിലയ്ക്കല്‍ പാര്‍ക്കിങ്ങില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തത്. യുവതികളായ സ്ത്രീകള്‍ ബസില്‍ ഉണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് ഇടയായത്. ത്മിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ യുവതികളെ ബസില്‍ കണ്ടതിനെ തുടര്‍ന്നാണ് വാക്കേറ്റവും അക്രമവും ഉണ്ടായത്. എന്നാല്‍ യുവതികള്‍ ദര്‍ശനത്തിനായി എത്തിയതല്ല എന്ന് അറിയിച്ചതോടുകൂടിയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K