03 January, 2019 02:14:28 PM


കായംകുളത്ത് ഗാന്ധി പ്രതിമ തകര്‍ത്തു; മൂന്ന് സ്‌കൂട്ടറുകളും സൈക്കിളും അഗ്നിക്കിരയാക്കി



കായംകുളം: പത്തിയൂരില്‍ വീടിന്‍റെ മുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളും ഒരു സൈക്കിളും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. പെട്രോളൊഴിച്ച ശേഷമാണ് അക്രമികള്‍ തീയിട്ടത്. പെട്രോള്‍ കൊണ്ടുവന്ന കുപ്പി സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. പത്തിയൂര്‍ കിഴക്ക് പ്ലാമൂട്ടില്‍ ജോസിന്‍റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളും സൈക്കിളുമാണ് കത്തിച്ചത്.

സംഭവമറിഞ്ഞ് കായംകുളത്ത് നിന്നും അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പത്തിയൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് മുമ്ബില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K