11 March, 2016 11:31:11 PM


തമിഴ് സിനിമ, ടിവി താരം ആര്‍.സെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു


ചെന്നൈ : തമിഴ് സിനിമ, ടിവി താരം ആര്‍.സെല്‍വകുമാര്‍ (59) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ചെന്നൈയ്ക്കു സമീപം ടി നഗറിലായിരുന്നു അപകടം. ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോല്‍ ടയറില്‍ വള്ളികുരുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്കിന്റെ പുറകില്‍ യാത്ര ചെയ്ത സുഹൃത്ത് കോവൈ സെന്തിലിന് പരിക്കേറ്റു. സെന്തിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെല്‍വകുമാര്‍ 300 ഓളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K