03 January, 2019 01:23:49 PM


വയലാര്‍ കളവങ്കോടത്ത് യുവാവിനെ തലയ്ക്കടിച്ച്‌ കൊന്നു; അയല്‍വാസിയായ യുവാവ് പിടിയില്‍



ചേര്‍ത്തല: വയലാര്‍ കളവങ്കോടത്ത് യുവാവിനെ തലയ്ക്കടിച്ച്‌ കൊന്നു. അയല്‍വാസിയായ പ്രതിയെ പൊലീസ് പിടികൂടി. വയലാര്‍ കളവങ്കോടം മുക്കിടിക്കല്‍ ജയന്‍(42) ആണ് കൊല്ലപ്പെട്ടത്‌. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് എ-എസ് കനാല്‍ കോളനിയില്‍( ഒളവക്കത്തുവെളി) സുമേഷ്(38) ആണ് പിടിയിലായത്.

ജയന്റെ വീടിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന സുമേഷ് മോഷണക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ സുമേഷിന്‍റെ വീടിന് സമീപം ബൈക്കില്‍ വരികയായിരുന്ന ജയനെ തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K