01 January, 2019 10:22:23 PM


നളിനി നെറ്റോയുടെ മാതാവ് ചന്ദ്ര രാമകൃഷ്ണന്‍ അന്തരിച്ചു



തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയുടെ മാതാവ് തൈക്കാട് ശാസ്താംകോവില്‍ റോഡില്‍ ചന്ദ്ര രാമകൃഷ്ണന്‍ (83) അന്തരിച്ചു. കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അദ്ധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്റെ പത്നിയാണ്. ആര്‍. മോഹന്‍ മകനാണ്. മരുമക്കള്‍ : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്‌. പൂര്‍ണിമ മോഹന്‍. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K