01 January, 2019 04:17:44 PM


വനിതാ മതില്‍ ഉയര്‍ന്നു; ആദ്യാവസാന കണ്ണികളായി ശൈലജയും ബൃന്ദാ കാരാട്ടും



തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വനിതാ മതില്‍ ഉയര്‍ന്നു. വിവിധ സംഘടനകളുടെ പിന്തുണയോടെ 620 കിലോമീറ്ററില്‍ സർക്കാർ സംഘടിപ്പിക്കുന്ന മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.  വൈകിട്ട് 4 മണി മുതല്‍ 4.15 വരെ കാസർഗോഡ്  മുതൽ തിരുവനന്തപുരം വരെയാണ് മതിൽ തീര്‍ത്തത്. മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. 

വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K