01 January, 2019 01:41:09 PM


വനിതാമതില്‍ കെട്ടുന്നതിന് ഹൈക്കോടതി വിധി മറികടന്ന് ഉച്ചഭാഷിണി പ്രയോഗം



കൊച്ചി: വനിതാമതില്‍ കെട്ടുന്നതിന് ഹൈക്കോടതി വിധി മറികടന്നും ഉച്ചഭാഷിണി പ്രയോഗം. ഇന്ന് നടക്കുന്ന വനിതാ മതിലിന്‍റെ മുന്നോടിയായി ഇടപ്പള്ളി, പാലാരിവട്ടം പ്രദേശങ്ങളില്‍ ഹൈക്കോടതി നിരോധിച്ച കോളാമ്പി സ്പീക്കറുകള്‍ കെട്ടി വെച്ച് പ്രചരണം നടത്തുന്നത് വിവാദമായി. പൊതുസ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം പാടില്ലെന്നിരിക്കെയാണ് ഓവര്‍ബ്രിഡ്ജുകളില്‍ കോളാമ്പി സ്പീക്കറുകള്‍ കെട്ടിവെച്ച് ഇന്ന് രാവിലെ മുതല്‍ പാട്ടും അനൌണ്‍സ്മെന്‍റും ഇടതടവില്ലാതെ ഒഴുകുന്നത്.


എന്നാല്‍ ഇതേപറ്റി തങ്ങള്‍ക്ക് അറിവില്ലെന്നാണ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പ്രതികരണം. സമൂഹമാധ്യമങ്ങളില്‍  സംഭവം വിവാദമാകുന്നത് ശ്രദ്ധയില്‍പ്പെടുത്തിയ കൈരളി ന്യുസിനോട് ഞങ്ങള്‍ അന്വേഷിക്കട്ടെ എന്നായിരുന്നു പാലാരിവട്ടം പോലീസിന്‍റെ മറുപടി. മൈക്ക് കെട്ടി പ്രചരണത്തിന് അനുമതി എടുത്തതായി അറിവില്ലെന്ന് ഇടപ്പള്ളി ട്രാഫിക് പോലീസും പറയുന്നു.


ഹൈക്കോടതി നിരോധിച്ച കോളാമ്പികള്‍ കെട്ടിയുള്ള പ്രചരണത്തിനെതിരെ ലൈറ്റ് ആന്‍റ് സൌണ്ട്സ് വെല്‍ഫെയര്‍ അയോയിയേഷനും രംഗത്തെത്തിയിട്ടുണ്ട്.





Share this News Now:
  • Google+
Like(s): 271