Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

28 December, 2018 09:09:10 AM


പട്ടികജാതി വിഭാഗക്കാർക്ക് ടൂഡി ആന്‍റ് ത്രീഡി ഗെയിം ഡെവലപ്‌മെന്‍റ് കോഴ്‌സ്

തിരുവനന്തപുരം: സി ഡിറ്റ് സൈബർശ്രീ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ടൂഡി ആന്റ് ത്രീഡി ഗെയിം ഡെവലപ്‌മെന്റ് ആറു മാസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിംഗ്/ എം സി എ/ ബി സി എ/  ബിരുദമുള്ളവർക്കും, എഞ്ചിനിയറിംങ്/ എം സി എ കോഴ്‌സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. പ്രായ പരിധി 26 വയസ്സ്. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും  സഹിതം  ജനുവരി 10ന് നേരിട്ട് ഹാജരാകണം.  വിലാസം: സൈബർശ്രീ സെന്റർ, സി ഡിറ്റ്, പൂർണ്ണിമ, ടി സി 81/2964, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 ഫോൺ: 04712323949. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com ൽ ഇ മെയിലായും അയക്കാവുന്നതാണ്. 



Share this News Now:
  • Google+
Like(s): 51