Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

27 December, 2018 11:01:32 PM


ട്രയിനില്‍ നിന്നും ഇറക്കിവിട്ട കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു; സംഭവം കുറ്റിപ്പുറത്ത്



മ​ല​പ്പു​റം: ട്രെയിനില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷ​മീ​ർ- സു​മ​യ്യ ദമ്പതികളുടെ മ​ക​ൾ മ​റി​യം ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാണ് നടുക്കുന്ന സംഭവം. മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു മാ​സം മു​ന്‍പ് മ​റി​യ​ത്തി​നു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച​പ്പോ​ൾ ഇ​രി​ക്കൂ​രി​ലെ ഡോ​ക്ട​റെ കാ​ണി​ച്ചു. ശ്രീ​ചി​ത്ര​യില്‍ നിന്നും കുട്ടിയെ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഇ​തി​നാ​യി രാ​ത്രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒ​ടു​വി​ൽ സു​മ​യ്യ കു​ട്ടി​യു​മാ​യി ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ലും ഷ​മീ​ർ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലും ക​യ​റി. തി​ര​ക്കേ​റി​യ ബോ​ഗി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തു നി​ല വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ൽ പി​ന്നീ​ട് സു​മ​യ്യ കു​ഞ്ഞു​മാ​യി സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി. 

എ​ന്നാ​ൽ, ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഓ​രോ കോ​ച്ചി​ൽ​നി​ന്നും ഇവരെ ഇ​റ​ക്കി​വി​ട്ടു. സീ​റ്റി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നും വേ​ണ്ടി ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നും അ​ടു​ത്ത കോ​ച്ചി​ലേ​ക്കു മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​രോ സ്റ്റേ​ഷ​നി​ലും ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ​നി​ന്നു ക​യ​റി കു​റ്റി​പ്പു​റം വ​രെ​യു​ള്ള ഓ​ട്ട​ത്തി​ലും അ​ല​ച്ചി​ലി​ലും പ​നി കൂ​ടി കു​ട്ടി ത​ള​ർ​ന്നു​പോ​യി.

കു​റ്റി​പ്പു​റ​ത്തി​ന​ടു​ത്തു യാ​ത്ര​ക്കാ​ർ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ർ​പി​എ​ഫ് അം​ഗ​ങ്ങ​ൾ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി ഷ​മീ​റി​നെ അ​ന്വേ​ഷി​ക്കു​മ്പോഴാണ് ഷ​മീ​ർ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ കു​റ്റി​പ്പു​റ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പേ കു​ട്ടി മ​രി​ച്ചി​രു​ന്നെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 59