Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

27 December, 2018 10:52:40 PM


ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണം - മന്ത്രി മൊയ്തീന്‍
ബാലുശ്ശേരി : ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. ഇത്തരം കാര്യങ്ങളും വികസനത്തിന്‍റെ ഭാഗമാണെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.


തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്ന് വരും. സ്ത്രീശാക്തീകരണത്തിന്‍റെയും സ്ത്രീകള്‍ക്ക് തൊഴിലവസരവും സാമ്ബത്തിക വരുമാനവും സുരക്ഷിതത്വവും നല്‍കാന്‍ കഴിയുന്ന പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദക്ഷിണേന്ത്യയിലെ ആദ്യ മാതൃക ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 3.40 കോടി രൂപ ചിലവിട്ട് നിര്‍മിക്കുന്ന ശ്മശാനം ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കാരാക്കാട്ടുകുന്നില്‍ 2.06 ഹെക്ടറില്‍ മലതുരന്നാണ് നിര്‍മിക്കുന്നത്. ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകുന്ന വിധമുള്ള ഗ്യാസ് ക്രിമേറ്റേറിയമാണ് ഒരുക്കുന്നത്.


മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഭൂഗര്‍ഭ ശ്മശാനം പ്രയോജനപ്പെടും. ചിതാഭസ്മം സൂക്ഷിക്കുന്നതിനും അനുസ്മരണ യോഗങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ടാവും. കൂടാതെ ടോയ്‌ലെറ്റുകള്‍, വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.Share this News Now:
  • Google+
Like(s): 47