Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

27 December, 2018 10:43:59 PM


പറവൂരില്‍ ബൈക്കുകള്‍ കൂടിയിടിച്ച് പരിക്കേറ്റ സ്വകാര്യ ലാബ് ഉടമ മരിച്ചു

അമ്പലപ്പുഴ: ബൈക്കുകള്‍ കൂടിയിടിച്ച്  സ്വകാര്യ ലാബ് ഉടമ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറവൂര്‍ കാട്ടുങ്കല്‍ വീട്ടില്‍  പരേതനായ കൃഷ്ണനുണ്ണി - രേവമ്മ ദമ്പതികളുടെ  മകന്‍ ജിജിമോന്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെ ദേശീയ പാതയില്‍ പുന്നപ്ര പറവൂര്‍ ഭാഗത്ത് വെച്ചായിരുന്നു അപകടം. 

ആലപ്പുഴ ഭാഗത്ത് സ്വകാര്യ ലാബ് നടത്തുന്ന ഇദ്ദേഹം ആലപ്പുഴയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജിജി മോന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനും തലക്കും ഇയാള്‍ക്ക് ക്ഷതമേറ്റിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ജിജി മോനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 



Share this News Now:
  • Google+
Like(s): 56