27 December, 2018 10:41:28 PM


അധികാരം ഏറ്റെടുത്തത് മുതല്‍ പിണറായിക്ക് സ്റ്റാലിനിസ്റ്റ് മനോഭാവം - മുല്ലപ്പള്ളി രാമചന്ദ്രന്‍



തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതാ സംഘടനകളെ ഉള്‍പ്പെടെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി അണിനിരത്താനാണ് ഇവരുടെ ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.


ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്സി-എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവരെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാണ് അണി നിരത്തുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.


അധികാരം ഏറ്റെടുത്തത് മുതല്‍ പിണറായിക്ക് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. അദേഹത്തിന്റെ ഭാഷ, സമീപനം, നിലപാട് എല്ലാം സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് കൂടിയതാണ്. അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 133