Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

26 December, 2018 08:55:04 PM


അയ്യപ്പ ജ്യോതി തെളിക്കാനെത്തിയവരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി



കണ്ണൂര്‍: പയ്യന്നൂർ മേഖലയിൽ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. 6 വാഹനങ്ങൾ തകർത്തു – നിരവധി പേർക്ക് പരിക്ക്.കരിവെള്ളൂർ ആണൂരിൽ ജ്യോതിക്കെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ 6 പേരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചു.ഇന്ന് വൈകുന്നേരം 6 മണിയോടെ കരിവെള്ളൂർ ഓണക്കുന്നിൽ സംഘടിച്ചെത്തിയ സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർ ജ്യോതി തെളിയിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു.


സ്ത്രീകൾ ഉൾപ്പെടെ എത്തിയ സംഘത്തെ അക്രമിക്കാൻ തുടങ്ങിയതോടെ സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ.കെ.പി.ഷൈൻ ജനകൂട്ടത്തെ പിരിച്ചുവിടാൻ ടിയർഗ്യാസ് പ്രയോഗം നടത്താനും ശ്രമം നടത്തി. ഇതിനിടെ അക്രമം പെരുമ്പയിലേക്കും വ്യാപിച്ചു.കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തിയ ശബരിമല സംരക്ഷണ സമിതി പ്രവർത്തകർ സഞ്ചരിച്ച അഞ്ച് ബസും ട്രാവലറും തകർത്ത നിലയിലാണ്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്.പി.കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് പട്രോളിo ഗ്ഊർജ്ജിതമാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 50