26 December, 2018 08:09:58 AM


മോനിപ്പള്ളിയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്




കുറവിലങ്ങാട്: തമിഴ്നാട്ടില്‍ നിന്നും പൈപ്പുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. എം.സി.റോഡില്‍ മോനിപ്പള്ളി എം.യു.എം ആശുപത്രിയ്ക്ക് സമീപമുള്ള വളവിലെ ഇറക്കത്തില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ ചെന്നൈ ആരക്കോണം സ്വദേശികളായ രാജ്കുമാര്‍ (27), പെരുമാള്‍ (26), സൂര്യ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ ഹൈവേ പോലീസ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 273