Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

25 December, 2018 08:07:00 PM


വനിതാമതിലിനായി ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് അനധികൃത പണപ്പിരിവ്



പാലക്കാട്: രോഗബാധിതരും ഭിന്നശേഷിക്കാരുമടക്കമുള്ള ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് വനിതാ മതിലിനായി അനധികൃത പണപ്പിരിവ്. പെൻഷൻ കൈമാറാൻ സഹകരണ ബാങ്കുകൾ ചുമതലപ്പെടുത്തിയവർ തുക കൈമാറുമ്പോഴാണ് വനിതാ മതിലിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത്.


പെൻഷനിൽ നിന്ന് നിശ്ചിത തുക പിടിച്ച ശേഷം ബാക്കി മാത്രമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നതെന്ന് മീഡിയാവൺ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ പെൻഷൻ തുകയിൽ 100 രൂപയുടെ കുറവുകണ്ടപ്പോഴാണ് പലരും കാര്യമന്വേഷിച്ചത്. അപ്പോൾ വനിതാ മതിലെന്നെഴുതിയ 100 രൂപയുടെ രസീത് കൈമാറുകയായിരുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതി പുതുശ്ശേരി ഏരിയാ കമ്മിറ്റി എന്ന പേരിലാണ് പുതുശ്ശേരിയിലെ പണപ്പിരിവ്.


പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുസംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്. പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ മുഖേനയായതിനാൽ ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉയർന്നതിനെ തുടർന്ന് സഹകരണ രജിസ്ട്രാറുടെ പ്രതിനിധി അന്വേഷണത്തിനെത്തിയിരുന്നു



Share this News Now:
  • Google+
Like(s): 56