Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

25 December, 2018 02:28:17 PM


ഒരുമിച്ച് ജീവിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി; ഒടുവില്‍ പെണ്‍സുഹൃത്ത് ചതിച്ചു



കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പെൺസുഹൃത്തിനെതിരെ പരാതി നല്‍കി. വിവാഹത്തിന് വേണ്ടി പുരുഷനായി മാറാൻ പ്രേരിപ്പിച്ച പെൺസുഹൃത്ത് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വഞ്ചിച്ചുവെന്നാണ് ദീപുവെന്ന അർച്ചന രാജിന്‍റെ പരാതി. സുഹൃത്തിനോടൊപ്പം ഒന്നിച്ച് ജീവിക്കുവാന്‍ ദീപുവെന്ന പേരില്‍ ആണായി മാറിയ അര്‍ച്ചനയാണ് പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു അർച്ചനയും സുഹൃത്തും. ജോലി സ്ഥലത്ത് വച്ചാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീടത് പ്രണയമായി മാറി. ഒരുമിച്ച് ജീവിക്കാൻ അർച്ചന ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി. ദീപുവെന്ന പേരും സ്വീകരിച്ചു. സുഹൃത്തിന്‍റെ പ്രേരണയാലാണ് ശസ്ത്രക്രിയക്ക് തയ്യാറായതെന്ന് ദീപു പറയുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നാണ് പരാതി.

ദീപുവിന്‍റെ പരാതിയെ തുടർന്ന് പെരുവണ്ണാമുഴി പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പരാതി വ്യാജമാണെന്നായിരുന്നു സുഹൃത്തിന്‍റെ നിലപാട്. ഇതോടെ പൊലീസ് കൈമലർത്തി. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും അവിടെയും യുവതി പരാതി നിഷേധിച്ചു. ദീപു ഭീഷണിപ്പെടുത്തുന്നതായും യുവതി കോടതി മുമ്പാകെ പറഞ്ഞു. എന്നാൽ തങ്ങളുടെ പ്രണയബന്ധം തെളിയിക്കുന്ന കോൾ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റും കൈവശമുണ്ടെന്ന് ദീപു പറയുന്നു. മേൽകോടതിയെ സമീപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ദീപു. തുടർന്നും പുരുഷനായി തന്നെ ജീവിക്കുമെന്ന് ദീപു പറഞ്ഞു.




Share this News Now:
  • Google+
Like(s): 123