24 December, 2018 09:44:31 PM


പൊൻകുന്നം ഇളങ്ങുളത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു



പൊൻകുന്നം: ഇളങ്ങുളത്തിന് സമീപം വൈകുന്നേരം 7.15 ഓടെയായിരുന്നു അപകടം. കോട്ടയം മണർകാട് കിഴക്കേപറമ്പിൽ സുകുമാരൻ വി ജെ എന്ന മോനായി, കോട്ടയം കളത്തിപടി സ്വദേശി ഉല്ലാസ് ( 48) പാലക്കാട് സ്വദേശി കണ്ണൻ (36) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ അജി (40) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സുകുമാരന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ബാക്കി രണ്ട് പേരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലും. കണ്ണനേയും അജിയേയും  മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇവർ പള്ളിക്കത്തോട്ടിൽ നിന്നും പീരുമേട്ടിലേക്ക് പോവുകയായിരുന്നു. പൊൻകുന്നത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കണ്ണനാണ് വാഹനം ഓടിച്ചിരുന്നത്.





Share this News Now:
  • Google+
Like(s): 350